¡Sorpréndeme!

പാതിരാക്കാലത്തിലൂടെ മലയാളികളെ ഞെട്ടിക്കാന്‍ മൈഥിലി | filmibeat Malayalam

2017-11-08 971 Dailymotion

Mythili's Awsome Makeover

ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പുതിയൊരു മേക്ക് ഓവര്‍ നടത്തി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി മൈഥിലി. പ്രിയനന്ദന്റെ പാതിരാക്കാലം എന്ന സിനിമയിലൂടെയാണ് മൈഥിലിയുടെ തിരിച്ചുവരവ്. മെലിഞ്ഞ് മുടി ബോബ് കട്ട് ചെയ്ത മൈഥിലിയെ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. മണ്ണ്, മനുഷ്യന്‍, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ പ്രശ്‌നവത്ക്കരിക്കുന്ന ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ജഹനാരയെ മൈഥിലി അവതരിപ്പിക്കുന്നു. കലേഷ് കണ്ണാട്ട്, ഇന്ദ്രന്‍സ്, ശ്രീജിത് രവി, ബാബു അന്നൂര്‍, ജെ.ഷൈലജ, രജിത മധു, ജോളി ചിറയത്ത് എന്നിവര്‍ക്കൊപ്പം നാടകരംഗത്തെ പരിചയ സമ്പന്നരും പാതിര കാലത്തില്‍ അഭിനയിക്കുന്നു. 2017 നവംബര്‍ 10 മുതല്‍ 17 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന 23 -ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും പാതിരാകാലം' തെരഞ്ഞെടുത്തിരിക്കുന്നു.